
കോഴിക്കോട്: താമരശ്ശേരിയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ എക്സിക്യൂട്ടിവ് എൻജിനിയറുടെ റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ് തള്ളി. കരാർ കന്പനിക്ക് പിഴവുണ്ടായില്ലെന്നായിരുന്നു എക്സിക്യൂട്ടീവ്എൻജിനിയറുടെ റിപ്പോർട്ട്. കെ എസ് ടിപി പ്രോജക്ട്റ്റ് ഡയറക്ടറോട് വിശദമായി അന്വേഷിക്കാനും അടിയന്തരമായി റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഓമശ്ശേരി സ്വദേശി അബ്ദുൾ റസാഖ് കലുങ്കിനായി നിർമിച്ച കുഴിയിൽ വീണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. കുഴിക്ക് സമീപം അപായ ബോർഡുകൾ ഒന്നും സ്ഥാപിച്ചിരുന്നില്ലെന്ന് അബ്ദുൾ റസാഖിന്‍റെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. സർജറിക്ക് ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് അബ്ദുൾ റസാഖ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam