മഴ കുറഞ്ഞു: പാലക്കാട്ടെ ഡാമുകളില്‍ നിന്നും പുറത്തു വിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു

By Web TeamFirst Published Aug 10, 2019, 6:18 PM IST
Highlights

കാഞ്ഞിരപ്പുഴ ഡാം ഷട്ടർ ഉയർത്തിയത് 60 സെൻറീമീറ്ററാക്കി കുറച്ചു. 

പാലക്കാട്: പാലക്കാട്ടെ മൂന്ന്  അണക്കെട്ടുകളിലെ ഉയർത്തിയ ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്ത്തി വെള്ളം ഒഴുക്കി കളയുന്ന തോത് കുറച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജില്ലയിൽ മഴയുടെ തോത് കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ ഡാമുകള്‍ തുറന്നത്. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടർ ഉയർത്തിയത് 60 സെൻറീമീറ്ററാക്കി കുറച്ചു.. മംഗലംഡാമിന്‍റെ ഷട്ടർ ഉയർത്തിയിരുന്നത് 30 സെൻറിമീറ്ററാക്കി താഴ്ത്തിയിട്ടുണ്ട്. വാളയാർ ഡാം ഷട്ടർ 7 സെൻറീമീറ്ററാണ് ഉയർത്തിയത്. ഇവിടെ തൽസ്ഥിതി തുടരുന്നു.

click me!