ക്വാറി ദൂരപരിധിയും നാശനഷ്ടവും; നാളെ മുതല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ തെളിവെടുപ്പ്

Published : Aug 22, 2022, 02:57 PM ISTUpdated : Aug 22, 2022, 03:06 PM IST
ക്വാറി ദൂരപരിധിയും നാശനഷ്ടവും; നാളെ മുതല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ തെളിവെടുപ്പ്

Synopsis

മണ്ണ്, ഖനന സമയത്തെ മണ്ണിന്‍റെ ഇളക്കം, ശബ്ദത്തിന്‍റെ അളവ്, വായു മലിനീകരണ തോത്, കെട്ടിടങ്ങള്‍, മനുഷ്യര്‍ വന്യ ജീവികള്‍ എന്നിവയും ആഘാത പഠനത്തില്‍ ഉള്‍പ്പെടുന്നു. 

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടുമൊരു ശക്തമായ പരിസ്ഥിതി സംരക്ഷണത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. ഇന്ന് രാവിലെ പാലക്കാട് പൊന്മുഖം മലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് മല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിനാളുകളാണ് സമരരംഗത്തെത്തിയത്. ഇതിനിടെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ക്വാറികളിലേക്കുള്ള ദൂരം സംബന്ധിച്ച് പഠനം നടത്താന്‍ എന്‍ജിടി നിയോഗിച്ച സമിതി നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിന്‍റെ ഭാഗമായി തെളിവെടുപ്പ് നടത്തും. 

ഉത്തരകേരളത്തിൽ നിന്നുള്ളവര്‍ക്കായി കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നാളെ ( 23.08.2022 ) യും മധ്യകേരളത്തിലുള്ളവർക്ക് കൊച്ചിയിൽ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലെ ട്രൈയിനിങ്ങ്‌ സെന്‍ററില്‍ മറ്റന്നാളും (24.8.2022) ദക്ഷിണ കേരളത്തില്‍ നിന്നുള്ളവര്‍ക്കായി 25.08.22 ന് തിരുവനന്തപുരത്ത് പ്രിയദർശനി സ്പേസ് പ്ലാനിറ്റോറിയം ഹാളിലും രാവിലെ 10.30 മുതൽ ഉച്ചക്ക് 1 മണി വരെ തെളിവെടുപ്പ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

മണ്ണ്, ഖനന സമയത്തെ മണ്ണിന്‍റെ ഇളക്കം, ശബ്ദത്തിന്‍റെ അളവ്, വായു മലിനീകരണ തോത്, കെട്ടിടങ്ങള്‍, മനുഷ്യര്‍ വന്യ ജീവികള്‍ എന്നിവയും ആഘാത പഠനത്തില്‍ ഉള്‍പ്പെടുന്നു. പങ്കെടുക്കുന്നവര്‍ക്ക് സമിതിക്ക് മുമ്പാകെ വിവരങ്ങള്‍ നല്‍കാം.  ഈ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും ക്വാറികളുടെ ദൂരപരിധി സര്‍ക്കാര്‍ നിശ്ചയിക്കുക. ഓരോ പ്രദേശത്തെയും ക്വാറിയുടെ ദുരിതങ്ങള്‍ പലതരത്തിലാണെന്നും അതിനാല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് പ്രശ്നങ്ങളെ കുറിച്ച് വിദഗ്ധ സമിതി മുമ്പാകെ രേഖാമൂലം ബോധിപ്പിക്കാൻ ഈ സന്ദർഭം എല്ലാവരും ഉപയോഗിക്കേണ്ടതാണ്. 

വായു മലിനീകരണം, ജല മലിനീകരണം, ജല സ്രോതസ്സുകൾ വറ്റുന്നത്, കിണറുകൾ ഇടിഞ്ഞു താഴുന്നതും ജലവിതാനം കുറയുന്നത്, ഗ്രാമീണ റോഡുകളുടെ തകർച്ച, ക്വോറികളുടെ അമിതമായ താഴ്ച, ബഞ്ച് കട്ടിംഗ് ഉറപ്പ് വരുത്താത്തത്, ക്വാറികൾക്ക് അടുത്ത് ഉണ്ടായ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ, വീടുകൾക്കും സ്ഥാപനങ്ങൾക്കും  ഉണ്ടായ നാശനഷ്ടങ്ങൾ, കല്ലുകൾ വീഴുന്നത് മൂലമുള്ള അപകടം, ക്വാറി മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, കാർഷിക മേഖലയിൽ ഉണ്ടായ പ്രത്യാഘാതങ്ങൾ തുടങ്ങിയ എല്ലാ പ്രശ്നങ്ങളും സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാവുന്നതാണ്. ഇത് തെളിയിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അതിന്‍റെ കോപ്പി നൽകണം. ബന്ധപ്പെട്ട ഫോട്ടോകൾ, പഠനങ്ങൾ, പരിശോധനാ റിപ്പോർട്ടുകൾ തുടങ്ങിയ എല്ലാ തെളിവുകളുടെയും കോപ്പികള്‍ ഹാജരാക്കാം. നിലവില്‍ 50 മീറ്ററാണ് സര്‍ക്കാര്‍ നിശ്ചയിച്ച ക്വാറി ദൂരപരിധി. ഇത് സംബന്ധിച്ച് ഓണ്‍ലൈന്‍ സര്‍വേയും ഉണ്ട്. ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ  ഓൺലൈൻ സർവ്വേയിൽ പങ്കെടുക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  26. 08. 2022 ന് വൈകുന്നേരം 5 മണി വരെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ
'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍