വീണ്ടും ചോദ്യപ്പേപ്പർ വിവാദം; കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ നാളെ സ്ഥാനമൊഴിയും

Published : May 23, 2022, 05:05 PM ISTUpdated : May 23, 2022, 05:06 PM IST
വീണ്ടും ചോദ്യപ്പേപ്പർ വിവാദം; കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ നാളെ സ്ഥാനമൊഴിയും

Synopsis

കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർ ഡോ പി ജെ വിൻസെന്റ് നാളെ കൺട്രോളർ സ്ഥാനം ഒഴിയും. ഇദ്ദേഹം തിരികെ കോളേജിലേക്ക് മാറും

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. ഇന്ന് നടന്ന നാലാം സെമസ്റ്റർ എം എസ് സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ കഴിഞ്ഞ വർഷത്തേത് അതേപടി അവർത്തിച്ചത്. വൈസ് ചാൻസലർ പരീക്ഷ കൺട്രോളറോട് റിപ്പോർട്ട് തേടി. അതേസമയം കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർ ഡോ പി ജെ വിൻസെന്റ് നാളെ കൺട്രോളർ സ്ഥാനം ഒഴിയും. ഇദ്ദേഹം തിരികെ കോളേജിലേക്ക് മാറും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഹിസ്റ്ററി വിഭാഗത്തിലേക്കാണ് മടങ്ങുന്നത്. ഈ മാസം 25 ന് അദ്ദേഹം യൂണിവേഴ്സിറ്റി കോളേജിൽ റീജോയിൻ ചെയ്യും. സർവകലാശാല ഇതുവരെ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ഇത് നാലാം തവണയാണ് തുടർച്ചയായി ചോദ്യപ്പേപ്പർ ആവർത്തിക്കപ്പെടുന്നത്. 

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്