'എംഎം വർഗീസിനെ ചോദ്യം ചെയ്യുന്നത് ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ'; അനിൽ അക്കര

Published : Nov 08, 2023, 11:58 AM ISTUpdated : Nov 08, 2023, 12:01 PM IST
'എംഎം വർഗീസിനെ ചോദ്യം ചെയ്യുന്നത് ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ'; അനിൽ അക്കര

Synopsis

സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന് അനിൽ അക്കര പറഞ്ഞു. എംഎം വർ​ഗീസിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് അനിൽ അക്കരയുടെ പ്രതികരണം. 

തൃശൂർ: ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന് അനിൽ അക്കര പറഞ്ഞു. എംഎം വർ​ഗീസിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് അനിൽ അക്കരയുടെ പ്രതികരണം. 

കരുവന്നൂരിലെ സിപിഎം ഉപസമിതി, പാർലമെന്ററി സമിതി റിപ്പോർട്ട് ഇഡിക്ക് മുന്നിൽ ഹാജരാക്കണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. അനധികൃത ലോണുകളുടെ വിവരം ഉപസമിതി റിപ്പോർട്ടിലുണ്ട്. 2 കുറിക്കമ്പനികൾക്ക് ലോൺ ശുപാർശ ചെയ്തു. അതിന്  കൈക്കൂലി വാങ്ങി. ഇതിൽ പങ്കില്ലെങ്കിൽ പാർട്ടി രേഖ ഹാജരാക്കാൻ ധൈര്യമുണ്ടോ? ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്നും അനിൽ അക്കര പറ‍ഞ്ഞു. ലൈഫ്മീഷൻ കോഴ കേസിൽ പ്രതികളിൽ നിന്ന്10 കോടി സ്വത്ത് കണ്ടെത്തിയത് സ്വാഗതാർഹമാണെന്ന് അനിൽ അക്കര പ്രതികരിച്ചു. ശിവശങ്കരൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് കണ്ടുകെട്ടിയത് മുഖ്യമന്ത്രിയിൽ നിന്ന് കണ്ടുകെട്ടിയതിന് തുല്യമാണെന്നും അക്കര കൂട്ടിച്ചേർത്തു. 

അതേസമയം, കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് എം.എം. വർഗീസ് പ്രതികരിച്ചു. പത്രത്തിലൂടെയാണ് വാർത്തകൾ അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് പറഞ്ഞു. അറിയിപ്പ് ലഭിച്ചിട്ടില്ല. വാർത്തകൾ വന്നതായി അറിഞ്ഞു. പത്രത്തിലാണ് വായിക്കുന്നത്. കരുവന്നൂരുമായി ബന്ധപ്പെട്ട് അവരന്വേഷിക്കട്ടെ. അന്വേഷണവുമായി സഹകരിക്കുമെന്നും വർ​ഗീസ് പറഞ്ഞു. 

കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസ്; ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് എം.എം. വർഗീസ്

ഇഡിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. ഇടത് രാഷ്ട്രീയത്തിനെതിരായ കടന്നാക്രമണമാണ് ഇഡി അന്വേഷണം. കരുവന്നൂർ ഇഡി അന്വേഷണത്തിൽ ആർഎസ്എസിനൊപ്പമാണ് കോൺഗ്രസ്. അന്വേഷണം സിപിഎം നിയമപരമായും രാഷ്ട്രീയമായും നേരിടും. സിപിഎമ്മിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല. സുതാര്യമായാണ് പാർട്ടി കൈകാര്യം ചെയ്തത്. അഴിമതി നടത്തിയവർക്കെതിരെ കർശന നിലപാടാണ് പാർട്ടി എടുക്കുക. സഹകരണ മേഖലയെ പൊളിച്ചു നാശപ്പെടുത്തുന്ന ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്നും എം.എം. വർഗീസ് കൂട്ടിച്ചേർത്തു.

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിനെതിരായ ബലാത്സംഗക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് സണ്ണി ജോസഫ്, 'രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'