
തിരുവനന്തപുരം : സംസ്ഥാനത്തെ പേവിഷ വാക്സീനുകൾ ഗുണവിലവാരമുളളതെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച് വിദഗ്ധ സമിതി റിപ്പോർട്ട്. വാക്സീനുകളുടെ ഗുണനിലവാരത്തെ കുറിച്ച് പഠനം നടത്താൻ രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം സർക്കാർ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വാക്സീനെടുത്ത ശേഷവും പേവിഷബാധ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്, സംസ്ഥാനത്ത് വലിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, ജനുവരി മുതൽ സെപ്റ്റംബർ വരെ നടന്ന 21 മരണങ്ങളിൽ സർക്കാർ നിയോഗിച്ച സമിതി അന്വേഷണം നടത്തിയത്. 15 പേരാണ് പേവിഷബാധ കുത്തിവെപ്പ് എടുക്കാതെ മരിച്ചത്. കുത്തിവെപ്പ് എടുത്ത ശേഷവും ആറ് പേർ മരണത്തിന് കീഴടങ്ങി. വാക്സിനുകൾ ഗുണനിലവാരമുള്ളവയായിരുന്നു. എന്നാൽ മരണകാരണമായത് ആഴത്തിൽ കടിയേറ്റതും തലച്ചോറിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഗുരുതര കടിയേറ്റതുമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam