4 വീപ്പകൾ ചേര്‍ത്ത് ചങ്ങാടം, ഉദ്ഘാടന യാത്രയിൽ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ!

Published : Nov 29, 2023, 09:06 AM IST
4 വീപ്പകൾ ചേര്‍ത്ത് ചങ്ങാടം, ഉദ്ഘാടന യാത്രയിൽ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ!

Synopsis

ആദ്യം പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം മറുകരയിലേക്ക് പോയി. മറുകരയില്‍ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. തിരികെ വരുമ്പോള്‍ കുറച്ച് നാട്ടുകാരും ചങ്ങാടത്തില്‍ കയറി

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു. ചെമ്പുതോട്ടിലെ കടവില്‍ ഇന്നലെയാണ് സംഭവം. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ വീണു. ആർക്കും പരിക്കില്ല.

നാല് വീപ്പകള്‍ ചേര്‍ത്തുവെച്ച് അതിനു മുകളില്‍ പ്ലാറ്റ്ഫോം കെട്ടിയാണ് ചങ്ങാടം നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാര്‍ഡിലാണ് ഒരു കര. മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വാര്‍ഡിലുമാണ്. ആദ്യം പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം മറുകരയിലേക്ക് പോയി. മറുകരയില്‍ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. തിരികെ വരുമ്പോള്‍ കുറച്ച് നാട്ടുകാരും ചങ്ങാടത്തില്‍ കയറി.

രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍, വിവാദം

കൂടുതല്‍ പേര്‍ കയറിയതോടെ ബാലന്‍സ് തെറ്റി ചങ്ങാടം കീഴ്മേല്‍ മറിയുകയായിരുന്നു. എല്ലാവര്‍ക്കും നീന്തല്‍ അറിയുന്നതുകൊണ്ട് ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റിന്‍റെയും മൊബൈല്‍ വെള്ളത്തില്‍പ്പോയി എന്നതു മാത്രമാണ് ആകെയുണ്ടായ സംഭവം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും