
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ (Kozhikode Medical College) റാഗിങ്ങ് പരാതി. മൂന്ന് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തെന്നാണ് ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതി. പരാതി കിട്ടിയ കോളേജ് അധികൃതർ ഒരു പ്രൊഫസറുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മീഷനെ അന്വേഷണം നടത്താൻ നിയോഗിച്ചു. കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെന്ന് വൈസ് പ്രിൻസിപ്പൾ പ്രതികരിച്ചു.