നഗ്നതാ പ്രദർശനം: രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴിയെടുക്കുന്നു

Published : Jul 04, 2020, 05:26 PM IST
നഗ്നതാ പ്രദർശനം: രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴിയെടുക്കുന്നു

Synopsis

പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കേസെടുത്തത്. രഹ്നയുടെ കൊച്ചിയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു

കൊച്ചി: നഗ്നതാ പ്രദർശനവുമായി ബന്ധപ്പെട്ട് മുൻ ബിഎസ്എൻഎൽ ജീവനക്കാരി രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു. ഇവരുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിലാണ് മൊഴിയെടുക്കുന്നത്.

പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കേസെടുത്തത്. രഹ്നയുടെ കൊച്ചിയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. 'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്‍റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയത്. 

ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രഹ്നയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സ്ഥാപനത്തിന്‍റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹ്നയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണം, ആവശ്യവുമായി കര്‍ഷക കൂട്ടായ്മകള്‍
'50 വർഷം കഴിഞ്ഞ് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന വികസനമാണ് കിഫ്ബി വഴി ഇപ്പോൾ സാധ്യമാകുന്നത്': കാർഷിക രംഗത്തെ മുന്നേറ്റങ്ങളെ കുറിച്ച് മന്ത്രി പി പ്രസാദ്