'ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം, മോദിജീ ഇത്തരം വാദങ്ങള്‍ അങ്ങേക്ക് ക്ഷീണമാകും'; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഈശ്വർ

Published : Mar 30, 2026, 05:20 AM IST
Rahul Easwar

Synopsis

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയുടെയും ജനങ്ങളുടെയും പിന്തുണയുണ്ടെന്നും ഇത്തരം വാദങ്ങൾ പ്രധാനമന്ത്രിക്ക് ക്ഷീണമാകുമെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.

പാലക്കാട്: പീഡനക്കേസിൽപ്പെട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുല്‍ ഈശ്വര്‍ രം​ഗത്ത്. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും ഇത്തരം വാദങ്ങള്‍ പ്രധാനമന്ത്രിക്ക് ക്ഷീണമാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു. താഴെ കോടതി മുതൽ സുപ്രീം കോടതി വരെ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വിധിയാണ് നൽകിയത്. രാഷ്ട്രീയത്തിനതീതമായി സാധാരണ പാലക്കാടിന്റെ, കേരളത്തിന്റെ ജനങ്ങൾ രാഹുലിനൊപ്പമാണ്. ദയവായി അന്തം കമ്മി ഫെമിനാസി, സ്ത്രീപക്ഷ നാടക വാദങ്ങൾ താങ്കളെ പോലെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കരുതേ എന്നും രാഹുല്‍ കുറിച്ചു. പാലക്കാട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചത്. പാലക്കാട് എം.എല്‍.എ സ്ത്രീസുരക്ഷക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുലും രം​ഗത്തെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെയുള്ള എഫ്‌സിആര്‍ഐ ഭേദഗതിക്ക് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങൾ, പാര്‍ലമെന്‍റിനകത്തും പുറത്തും പോരാട്ടം നടത്തും: വേണുഗോപാൽ
ഇടത് കോട്ടയിൽ ഇന്നുവരെയില്ലാത്ത രാഷ്ട്രീയ വെല്ലുവിളി, പയ്യന്നൂർ അട്ടിമറിക്കുമോ? ഉറപ്പെന്ന് കുഞ്ഞികൃഷ്ണൻ, വമ്പൻ ജയം നേടുമെന്ന് മധുസൂദനൻ