താനൂർ ബോട്ടപകടം: അനുശോചനമറിയിച്ച് രാഹുൽ ​ഗാന്ധി

Published : May 08, 2023, 01:09 AM ISTUpdated : May 08, 2023, 01:16 AM IST
താനൂർ ബോട്ടപകടം: അനുശോചനമറിയിച്ച് രാഹുൽ ​ഗാന്ധി

Synopsis

രക്ഷാപ്രവർത്തനങ്ങളിൽ അധികൃതരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ

ദില്ലി: മലപ്പുറത്തെ താനൂരിലെ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ അനുശോചനമറിയിച്ചത്.  മലപ്പുറത്ത് ഹൗസ് ബോട്ട് മറിഞ്ഞെന്ന വാർത്ത കേട്ട് ഞെട്ടിയെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനങ്ങളിൽ അധികൃതരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. 

 

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപാ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദുഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരന്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർ എഫിൽ നിന്ന് 2 ലക്ഷം രൂപ സഹായധനമായി നൽകുമെന്നും പ്രധാനമന്ത്രി കുറിച്ചു.

PREV
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി