'വ്യക്തിശുചിത്വം ഉറപ്പാക്കി രോഗത്തെ പ്രതിരോധിക്കണം'; വയനാട്ടുകാര്‍ക്ക് സന്ദേശവുമായി രാഹുല്‍ ഗാന്ധി

By Web TeamFirst Published Mar 17, 2020, 9:56 PM IST
Highlights

വ്യക്തിശുചിത്വം ഉറപ്പാക്കി രോഗത്തെ പ്രതിരോധിക്കണം. നിരീക്ഷണത്തിൽ ഉള്ളവർ പൊതുജന സമ്പർക്കം ഒഴിവാക്കാനും രാഹുല്‍ ഗാന്ധി നിർദേശിച്ചു.  

വയനാട്: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടുകാര്‍ക്ക് സന്ദേശവുമായി രാഹുല്‍ ഗാന്ധി എംപി. വയനാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദേശം. വ്യക്തിശുചിത്വം ഉറപ്പാക്കി രോഗത്തെ പ്രതിരോധിക്കണം. നിരീക്ഷണത്തിൽ ഉള്ളവർ പൊതുജന സമ്പർക്കം ഒഴിവാക്കാനും രാഹുല്‍ ഗാന്ധി നിർദ്ദേശിച്ചു.  

അതേസമയം കൊവിഡ് ഉദ്ദേശിക്കാത്ത രീതിയിൽ വ്യാപിക്കുന്നുണ്ടെന്നും ജാഗ്രതയിൽ പിഴവുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇറ്റാലിയൻ പൗരനുമായി നേരിട്ട് ഇടപെട്ട 17 പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. 

പത്തനംതിട്ടയിലെ 7 കേസുകളും നെഗറ്റീവാണ്.  രോഗവ്യാപനം കണക്കിലെടുത്ത് സർക്കാർ വിദഗ്ധോപദേശ സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. മാഹിയിൽ 68കാരിക്കാണ് രോഗബാധ കണ്ടെത്തിയത്. ഇവരുമായി ഇടപെട്ടവരെ നിരീക്ഷണത്തിലാക്കും. സംസ്ഥാനത്ത് രോഗപരിശോധനക്ക് കൂടുതൽ സംവിധാനം ഏർപ്പെടുത്തും.

click me!