
വയനാട്: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ എത്തും. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യ-സാംസ്കാരിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുക്കും. 28ന് വൈകിട്ട് കണ്ണൂർ വഴി തിരികെ പോകും.
അതേ സമയം യുഡിഎഫ് ജില്ലാ യോഗം ഇന്ന് ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ വിവാദമായ കൽപ്പറ്റ നിയമസഭാ സീറ്റ് ആർക്ക് നൽകണമെന്ന കാര്യം ചർച്ചയായില്ലെന്ന് ജില്ലാ യുഡിഎഫ് കൺവീനർ എൻ ഡി അപ്പച്ചൻ പ്രതികരിച്ചു. പരസ്യമായി സീറ്റ് ആവശ്യം ഉന്നയിക്കാൻ ലീഗിന് അവകാശമുണ്ട്. യോഗത്തിൽ ലീഗ് ആവശ്യം ഉന്നയിച്ചില്ല. സംസ്ഥാന നേതൃത്വത്തിന് മുമ്പാകെയാണ് ആവശ്യം ഉന്നയിക്കേണ്ടത് എന്നും ആര് കൽപ്പറ്റയിൽ മത്സരിക്കാൻ എത്തിയാലും യുഡിഎഫ് ഒറ്റക്കെട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam