രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം; നിയമസഭാ മാർച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവെച്ചു

Published : Jun 10, 2024, 05:05 PM IST
രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം; നിയമസഭാ മാർച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവെച്ചു

Synopsis

ജൂൺ 12ന് യുഡിഎഫിന്റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന  യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം നടക്കുന്നതിനാലാണ് മാറ്റിവെച്ചത്

തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരിനെതിരെ ബാർക്കോഴ അഴിമതി ആരോപിച്ച് നടത്താൻ നിശ്ചയിച്ച നിയമസഭാ മാർച്ച് യുഡിഎഫ് മാറ്റിവെച്ചു. ജൂൺ 12ന് യുഡിഎഫിന്റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന  യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം നടക്കുന്നതിനാലാണ് മാറ്റിവെച്ചതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  അറിയിച്ചു. 

അതേസമയം, ബാര്‍ കോഴ ആരോപണത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്ന് നിയമസഭ സ്തംഭിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കി. 

സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ടെന്ന്  പ്രതീതിയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. മന്ത്രി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.  

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

സാധാരണയേക്കാൾ നീളം, പല്ലുകൾ കാലുകളിൽ ആഴ്ന്നിറങ്ങി; ചത്തിട്ടും പിടിവിട്ടില്ല, ഗൃഹനാഥന് കരമ്പൂച്ചയുടെ കടിയേറ്റു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്