
കോഴിക്കോട്: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിപ്പിക്കാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. കോഴിക്കോട് ബീച്ചിൽ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്. ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുൽഗാന്ധി കരിപ്പൂർ എയർപോർട്ടിലേക്ക് തിരിച്ചുപോവുക. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് പാലക്കാട് പ്രചാരണത്തിന് ഇറങ്ങും. ഒറ്റപ്പാലത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്കാണ് പരിപാടി. ശേഷം കോങ്ങാട് UDFയുഡിഎഫ് കൺവെൻഷനും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam