കൊല്ലം ജില്ലാ കോൺഗ്രസ് ആസ്ഥാന മന്ദിരം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

Published : Apr 03, 2019, 07:39 AM ISTUpdated : Apr 03, 2019, 08:07 AM IST
കൊല്ലം ജില്ലാ കോൺഗ്രസ് ആസ്ഥാന മന്ദിരം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

Synopsis

മൂന്നരപ്പതിറ്റാണ്ടത്തെ കാത്തിരിപ്പിനും ഒത്തിരി വിവാദങ്ങള്‍ക്കുമൊടുവില്‍ കൊല്ലത്ത് പുതിയ ഡിസിസി സമുച്ചയം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങി

കൊല്ലം: മൂന്നരപ്പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനും ഒത്തിരി വിവാദങ്ങള്‍ക്കുമൊടുവില്‍ കൊല്ലത്ത് പുതിയ ഡിസിസി സമുച്ചയം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങി. നാലായിരം സ്വക്വയര്‍ ഫീറ്റ് വലിപ്പമുള്ള മന്ദിരം ഈ മാസം മൂന്നാം വാരം കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. സിഎം സ്റ്റീഫര്‍- ആര്‍ ശങ്കര്‍ മന്ദിരം എന്നാകും ഡിസിസി ആസ്ഥാനം അറിയപ്പെടുക.

വലിയ സമ്മേളന ഹാളും നിരവധി ഓഫീസ് മുറികളും മിനി ഹാളും അടങ്ങുന്നതാണ് പുതിയ കെട്ടിടം. നിലവില്‍ ഡിസിസി ഓഫീസ് ഇരിക്കുന്ന സ്ഥലത്തിന് തൊട്ട് മാറിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഓഫീസിന് പാര്‍ക്കിംഗ് അടക്കം വലിയ സൗകര്യങ്ങളുണ്ട്. നിലവിൽ ചെറിയ സ്ഥലത്താണ് ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധി തെക്കൻ കേരളത്തില്‍ പ്രചാരണത്തിനെത്തുന്ന ദിവസം ഡിസിസി ഓഫീസ് അദ്ദേഹത്തെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് തീരുമാനം.

1984 ലാണ് അന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റായിരുന്ന എം അഴകേശൻ പുതിയ മന്ദിരത്തിന് തറക്കല്ലിടുന്നത്. പക്ഷേ പിന്നീട് നിര്‍മ്മാണം മുന്നോട്ട് പോയില്ല. പ്രതാപവര്‍മ്മ തമ്പാൻ ഡിസിസി പ്രസിഡന്‍റായി വന്നതോടെ വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. പക്ഷേ, നിര്‍മ്മാണ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തമ്പാൻ രാജിവച്ചു. ബിന്ദു കൃഷ്ണ പ്രസിഡന്‍റായതോടെയാണ് പിന്നീട് പണി പൂര്‍ത്തിയാക്കാനായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു