മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് രണ്ട് മണിക്കൂറോളം

Published : Feb 24, 2021, 08:49 AM ISTUpdated : Feb 24, 2021, 10:40 AM IST
മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് രണ്ട് മണിക്കൂറോളം

Synopsis

തൊഴിലാളികൾക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുലും യാത്ര നടത്തിയത്. ഒരു മണിക്കൂറോളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു

കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽ യാത്ര ചെയ്ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികൾക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുൽ യാത്ര ആരംഭിച്ചത്. ഏകദേശം രണ്ട് മണിക്കൂറോേളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കടൽ യാത്രയിലൂടെ സാധിച്ചെന്ന് രാഹുൽ പറഞ്ഞു. ഇന്നലെയാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്. 

അതേ സമയം മത്സ്യത്തൊഴിലാളികൾക്കൊപ്പമുള്ള രാഹുലിന്റെ സംവാദം അൽപ്പ സമയത്തിനുള്ളിൽ ഉണ്ടാകും. കൊല്ലം തങ്കശേരി കടപ്പുറത്താണ് സംവാദം സംഘടിപ്പിക്കുന്നത്. ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ്  ഇന്ന് മത്സ്യ തൊഴിലാളികളുമായുള്ള രാഹുലിന്റെ സംവാദമെന്നത് ശ്രദ്ധേയമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ബ്യൂറോക്രാറ്റിക് ജാഗ്രത, നടപടി പരിഹാസ്യമെന്ന് ശശി തരൂർ
'മലർന്നു കിടന്നു തുപ്പരുത് ' തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏരിയ സെക്രട്ടറി കാലുവാരിയെന്ന കെസി രാജഗോപാലിന്‍റെ പ്രസ്താവനക്കെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം