രാഹുലിന് ഇരട്ടപൗരത്വം,സ്ഥാനാര്‍ത്ഥിത്വം തള്ളണമെന്ന ആവശ്യം വയനാട് കളക്ടര്‍ തള്ളി

Published : Apr 22, 2019, 06:41 PM IST
രാഹുലിന് ഇരട്ടപൗരത്വം,സ്ഥാനാര്‍ത്ഥിത്വം തള്ളണമെന്ന ആവശ്യം വയനാട് കളക്ടര്‍  തള്ളി

Synopsis

അമേഠിയിലേതിന് സമാനമായാണ് വയനാട്ടിലും രാഹുലിന്‍റെ ഇരട്ടപൗരത്വം ചര്‍ച്ചയാക്കാന്‍ ബിജെപി ശ്രമിച്ചത്.

കല്‍പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം തള്ളണമെന്നും ആവശ്യപ്പെട്ട് ബിജെപി വയനാട് ജില്ല കളക്ടര്‍ക്ക് നല്‍കിയ കത്ത് തള്ളി. 

അമേഠിയിലേതിന് സമാനമായാണ് വയനാട്ടിലും രാഹുലിന്‍റെ ഇരട്ടപൗരത്വം ചര്‍ച്ചയാക്കാന്‍ ബിജെപി ശ്രമിച്ചത്. എന്നാല്‍ ആരോപണത്തെ സാധൂകരിക്കുന്ന തരത്തില്‍ യാതൊരു തെളിവും ഹാജരാക്കാന്‍ പരാതികാര്‍ക്ക് സാധിച്ചിട്ടില്ലെന്നും അതിനാല്‍ പരാതി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പരാതി തള്ളിയത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ
തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി