രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമർശം നീക്കി സുപ്രീം കോടതി, വിചാരണയെ ബാധിക്കുമെന്ന വാദം അം​ഗീകരിച്ചു

Published : Mar 25, 2026, 12:00 PM ISTUpdated : Mar 25, 2026, 12:16 PM IST
rahul mamkootathil

Synopsis

വിചാരണയെ ബാധിക്കുന്നതാണ് പരാമർശമെന്ന പരാതിക്കാരിയുടെ വാദം അം​ഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പരാതിക്കാരിയുടെ ഹർജി കോടതി തീർപ്പാക്കി. 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡനക്കേസിൽ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ നീക്കി സുപ്രീം കോടതി. വിചാരണയെ ബാധിക്കുന്നതാണ് പരാമർശമെന്ന പരാതിക്കാരിയുടെ വാദം അം​ഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പരാതിക്കാരിയുടെ ഹർജി കോടതി തീർപ്പാക്കി. ജസ്റ്റിസ്‌ എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തനിക്കെതിരെ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ അടക്കം ബാധിക്കുന്നതാണെന്നും അത് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ആദ്യപരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുൻകൂര്‍ ജാമ്യം അനുവദിച്ചതും അതിൽ ചോദ്യം ചെയ്തിരുന്നു.  ഹൈക്കോടതി ഉത്തരവിലെ 4  പാരഗ്രാഫുകള്‍ നീക്കം ചെയ്തിട്ടുള്ള ഉത്തരവാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യപരാതിക്കാരി ചൂണ്ടിക്കാട്ടിയ ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ മുൻകൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി ഇടപെട്ടിട്ടില്ല. പരാതിക്കാരിക്ക് അനുകൂലമായ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല, താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല
കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി വിശപ്പ് മാറ്റാൻ വന്ന 'ഭഗവാന്‍'!