'പരിഹസിച്ചു, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു'; ഫേസ് ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

Published : Aug 24, 2025, 03:54 PM IST
rahul mamkootathil

Synopsis

സ്വയം പ്രതിരോധം തീർത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സോഷ്യൽ മീഡിയയിൽ നാല് ദിവസത്തെ മൌനത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചെത്തി. 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കൾ ഉൾപ്പെടെ കടുത്ത വിമർശനവുമായി രംഗത്തു വന്നിട്ടും സ്വയം പ്രതിരോധം തീർത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണത്തിന് മറുപടിയുമായി രംഗത്തുവന്നതിന് പിന്നാലെയാണ്, സോഷ്യൽ മീഡിയയിൽ രാഹുൽ മാങ്കൂട്ടത്തിൽ അഞ്ചാം ദിനം തിരിച്ചെത്തിയത്. രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ചാണ് കുറിപ്പ്.

കുറിപ്പിൽ പറയുന്നതിങ്ങനെ...

"പരിഹസിച്ചു,

കുറ്റപ്പെടുത്തി,

സംഘടിതമായി അയാളെ ആക്രമിച്ചു,

വീഴ്ത്താൻ ശ്രമിച്ചു,

സ്തുതിപാടിയവർ വിമർശകരായി,

കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു

കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്…

പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…

രാഹുൽ ഗാന്ധി"

അവന്തികയുടെ ആരോപണത്തിന് മറുപടി

അടിസ്ഥാനപരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ സംഭാഷണം നടന്നതെന്ന് രാഹുൽ പറഞ്ഞു. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. മറ്റ് ആരോപണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി പറഞ്ഞില്ല.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യത്തിൽ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ രാഹുല്‍ രാജി പ്രഖ്യാപനം നടത്തിയില്ല. രാഹുൽ രാജിവെക്കണമെന്ന് വനിതാ നേതാക്കളടക്കം ആവശ്യം ഉന്നയിച്ചതോടെ കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. രാഹുലിന്‍റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ രാഹുൽ രാജിവെച്ചില്ലെങ്കിൽ രാഷ്ട്രീയമായി ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുള്ളത്. രാഹുൽ രാജിവെച്ചില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നും കോണ്‍ഗ്രസിൽ അഭിപ്രായമുയര്‍ന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ