'ഓണറബിൾ സൺ ഇൻ ലോക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്' അധിക്ഷേപ സൈബര്‍ പ്രചാരണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ

Published : Mar 18, 2023, 09:02 AM ISTUpdated : Mar 18, 2023, 09:17 AM IST
'ഓണറബിൾ സൺ ഇൻ ലോക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്'  അധിക്ഷേപ സൈബര്‍ പ്രചാരണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ

Synopsis

രം: തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ആരോപണങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ പ്രതിരികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.    

തിരുവനന്തപുരം: തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ആരോപണങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ പ്രതിരികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അശ്ലീല ചുവയോടെയുല്ള ട്രോളുകളും കമന്റുകളുമാണ് ഇടത് സൈബര്‍ പ്രൊഫൈലുകളിൽ നിറഞ്ഞത്. 'മാങ്കൂട്ടത്തെ അടിവസ്ത്രമില്ലാതെ അടൂരിൽ നിന്ന് നാട്ടുകാര്‍ പിടികൂടി' എന്നു തുടങ്ങിയ അശ്ലീല പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്. ഇന്നലെ ഓണറബിൾ സൺ ഇൻലോയ്ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്....  എന്നാണ് രാഹുൽ കുറിപ്പിൽ പറയുന്നത്. സ്ഥലം ഒന്നു മാറ്റുകയോ അല്ലെങ്കിൽ ഇന്നലെയെന്ന് മാറ്റുകയോ ചെയ്യണം ഞാൻ തിരുവനന്തപുരത്തായിരുന്നു എന്നാണ് പരിഹാസ രൂപേണ രാഹുലിന്റെ മറുപടി.

രാഹുലിന്റെ കുറിപ്പിങ്ങനെ...

ഇന്നലെ ഓണറബിൾ സൺ ഇൻലോയ്ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്....  ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ!!  ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻ ഇന്ന് തിരുവനന്തപുരത്തായിരുന്നു. അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്... ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ ?

രാഹുലിന് പിന്തുണയുമായി ഷാഫി പറമ്പിൽ

സൈബര്‍ ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രഡിസന്റഅ ഷാഫി പറമ്പിലും രംഗത്തെത്തി. ചെക്കൻ പറയുന്നത് നല്ലോണം തടിയിൽ തട്ടുന്നുണ്ടെന്ന് അറിയാമെന്നായിരുന്നു ഷാഫി പറഞ്ഞത്. ഇതിനൊക്കെയുള്ള മറുപടി ഇപ്പോഴും ശങ്കരാടി കാലത്തെ കുമാരപിള്ള സഖാവിന്റെ ഉടായിപ്പ് നമ്പറുകൾ തന്നെയാണോ കമ്മികളെ.. എന്നും ഷാഫി ചോദിക്കുന്നു..സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്നും ഷാഫി അറിയിച്ചു.

കുറിപ്പിങ്ങനെ...

ചെക്കൻ പറയുന്നത് നല്ലോണം തടിയിൽ തട്ടന്നുണ്ടെന്ന് അറിയാം . അതിന് മറുപടി ഇപ്പോഴും ശങ്കരാടി കാലത്തെ കുമാരപിള്ള സഖാവിന്റെ ഉടായിപ്പ് നമ്പറുകൾ തന്നെയാണോ കമ്മികളെ ? (പഴയ വിജയന്റെ കാലം )  സിപിഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന ഈ തെമ്മാടിത്തരം സംഘടന നിയമപരമായി നേരിടും.

Read more:  ബന്ധുവീട്ടിൽ പോയി മടങ്ങവെ കുറുകെ കാട്ടുപന്നി ചാടി, ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം.

PREV
Read more Articles on
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും