സ്വർണ്ണം കട്ടവൻ ആരപ്പാ... വീഡിയോക്ക് ഇൻസ്റ്റഗ്രാമിൽ ബാൻ!, 'ചെയ്യിച്ചത് പൊലീസ്', ഇങ്ങനെ പേടിക്കാതെ എന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം

Published : Apr 08, 2026, 07:08 PM IST
Rahul Mamkoottathil

Synopsis

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോ ഇന്ത്യയിൽ നിരോധിച്ചു. സംസ്ഥാന സർക്കാരും സൈബർ സെല്ലുമാണ് ഇതിന് പിന്നിലെന്ന് രാഹുൽ ആരോപിച്ചു.  

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. സംസ്ഥാന സർക്കാരിന്റെയും പൊലീസ് സൈബർ സെല്ലിന്റെയും ഔദ്യോഗിക നിർദ്ദേശപ്രകാരമാണ് വീഡിയോ ഇന്ത്യയിൽ നിരോധിച്ചതെന്ന് രാഹുൽ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ഈ വിവരം പുറത്തുവിട്ടത്.

'ശബരിമല സ്വർണ്ണക്കൊള്ളയെ പറ്റി ഇന്നലെ ഇട്ട വീഡിയോ സംസ്ഥാന സർക്കാരിന്റെയും സൈബർ സെല്ലിന്റെയും നിർദ്ദേശ പ്രകാരം ഇൻസ്റ്റഗ്രാമിൽ നിന്ന് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു" എന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ പേടിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സൈബർ ഇടത്തിൽ വീഡിയോ നിരോധിച്ചാലും ജനങ്ങളുടെ മനസ്സിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. "സ്വർണ്ണം കട്ടവൻ ആരപ്പാ, സഖാക്കളാണെ അയ്യപ്പാ" എന്ന വരികൾ കുറിച്ചുകൊണ്ടാണ് രാഹുൽ കുറിപ്പ് പങ്കുവച്ചത്. അതേസമയം, ഫേസ്ബുക്കിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടില്ല.

ശബരിമലയിലെ സ്വർണ്ണാഭരണങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ചില ആരോപണങ്ങളെ മുൻനിർത്തിയാണ് രാഹുൽ വീഡിയോ തയ്യാറാക്കിയിരുന്നത്. ഇതിൽ സർക്കാരിനെതിരെയും ഭരണകക്ഷിക്കെതിരെയും കടുത്ത വിമർശനങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വീഡിയോ നീക്കം ചെയ്തതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരെ പ്രചാരണം ആരംഭിച്ചു. വീഡിയോ നീക്കം ചെയ്തതിൽ സൈബർ സെല്ലിന്റെയോ സർക്കാരിന്റെയോ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണോ അതോ പരാതിയുടെ അടിസ്ഥാനത്തിലാണോ നടപടിയെന്ന് വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശോഭ സുരേന്ദ്രനോട് സംസാരിച്ചു, വീഡിയോ ദൃശ്യങ്ങൾ കൂടുതൽ പരിശോധനകൾക്ക് പൊലീസിന് അയച്ചു, വോട്ടിന് നോട്ട് പരാതിയിൽ പാലക്കാട് ജില്ല കളക്ടർ
'സതീശൻ എങ്ങനെ നിയമം മാറ്റും?'; മോഡിഫിക്കേഷൻ വാഗ്ദാനത്തിന് ഗണേഷിന്റെ മറുപടി; 'ഇതൊന്നും കോടതി അനുവദിക്കില്ല!'