അടൂരിലെ സ്വകാര്യ ഹോട്ടലിൽ രാഹുലും വികെ ശ്രീകണ്ഠനും തമ്മിൽ കൂടിക്കാഴ്ച്ച; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദസംഭാഷണമെന്ന് എംപി

Published : Feb 28, 2026, 12:05 PM IST
rahul, sreekandan

Synopsis

അടൂരിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച. ദീർഘനേരം നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച്ച. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ഒട്ടേറെ രാഷ്ട്രീയ മാനങ്ങളുണ്ട്.

പത്തനംതിട്ട: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. അടൂരിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച. ദീർഘനേരം നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച്ച. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ഒട്ടേറെ രാഷ്ട്രീയ മാനങ്ങളുണ്ട്.

വികെ ശ്രീകണ്ഠനുമായുള്ള കൂടിക്കാഴ്ച്ച യാദൃശ്ചികമായ കണ്ടുമുട്ടലാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അവിചാരിതമായ കണ്ടുമുട്ടലായിരുന്നുവെന്ന് വികെ ശ്രീകണ്ഠനും പ്രതികരിച്ചു. രാഹുലിൻ്റെ വീടിന് തൊട്ടടുത്തുള്ള ഹോട്ടലിലാണ് കൂടിക്കാഴ്ച്ച നടന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പുതുയു​ഗ യാത്രയ്ക്ക് എത്തിയപ്പോൾ നേരം വൈകിയതിനാൽ ഇറങ്ങിയതാണെന്നും രാഹുലിനെ കണ്ടപ്പോൾ മിണ്ടാതെ പോകാൻ ആകില്ലെന്നുമായിരുന്നു ശ്രീകണ്ഠൻ്റെ പ്രതികരണം. സൗഹൃദം പങ്കുവെക്കലായിരുന്നുവെന്നും ശ്രീകണ്ഠൻ പറയുന്നുണ്ട്. പത്തനംതിട്ടയിൽ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിലേക്ക് കടന്നിരിക്കുകയാണ് പുതുയു​ഗ യാത്ര. ഇതിനിടയിൽ നടത്തിയ കൂടിക്കാഴ്ച്ച രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമെന്ന് ഉറപ്പാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വധശ്രമക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി, പരോൾ ചട്ടം ലംഘിച്ച് സിപിഎം നേതാവ് പാർട്ടി യോഗത്തിൽ; വിവാദം പുകയുന്നു
വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു; വെള്ളനാട് ശശിക്കെതിരെ കേസെടുത്തു