
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വര്‍ഗ ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ഓപ്പറേഷൻ വനജ് എന്ന് പേരിട്ട നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിത്. പട്ടിക ജാതി വിഭാഗത്തിലെ ഗർഭിണികൾക്ക് 2000 രൂപ നൽകുന്ന ജനനിജന്മരക്ഷ പദ്ധതിയിൽ ആലപ്പുഴ, കൊല്ലം ജില്ലയിൽ പണം വിതരണം ചെയ്തതിൽ ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തി.
പട്ടിക ജാതിയിൽപ്പെട്ട കോളേജ് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്യാതെ റാന്നി പട്ടിക വർഗ വികസന ഓഫീസിൽ സൂക്ഷിച്ചു. കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയായ കൈത്താങ്ങ് പദ്ധതിയിലൂടെ പത്തനംതിട്ട റാന്നി പട്ടിക വർഗ വികസന ഓഫീസിൽ മതിയായ പരിശോധന കൂടാതെ പണം അനുവദിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പട്ടിക വർഗ വികസന പ്രൊജക്റ്റ് ഓഫീസിൽ നടത്തിയ പരിശോധനയിൽ രണ്ടര കൂടി ചിലവഴിച്ച നിർമിച്ച കുടിവെള്ള പദ്ധതിയിൽ ഒരാൾക്ക് പോലും ഉപകാരം ലഭിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam