'നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചറിൽ യുവതിയെ കടിച്ചത് പാമ്പല്ല': വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാമെന്ന് റെയില്‍വേ

Published : May 28, 2024, 03:34 PM ISTUpdated : May 28, 2024, 03:50 PM IST
'നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചറിൽ യുവതിയെ കടിച്ചത് പാമ്പല്ല': വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാമെന്ന് റെയില്‍വേ

Synopsis

ആയുർവേദ ഡോക്ടറായ ഗായത്രി (25) എന്ന യുവതിയെയാണ് ട്രെയിൻ യാത്രയ്ക്കിടെ പാമ്പ് കടിയേറ്റെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പാലക്കാട്: നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ അധികൃതർ. വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. അതേസമയം, യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ആയുർവേദ ഡോക്ടറായ ഗായത്രി (25) എന്ന യുവതിയെയാണ് ട്രെയിൻ യാത്രയ്ക്കിടെ പാമ്പ് കടിയേറ്റെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രി. പാമ്പ് കടിയേറ്റെന്ന സംശയത്തിൽ ഗായത്രി വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി. പിന്നീട് റോഡ് മാർഗം  യുവതിയെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പിനെ കണ്ടതായി യാത്രക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. 

Also Read: കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; 7 വീടുകൾ തകർന്നു, ആളപായമില്ല

ട്രെയിൻ നിലമ്പൂരിലെത്തിയ ശേഷം വനംവകുപ്പ് ആർആർ ടി സംഘം കമ്പാർട്മെന്റിൽ പരിശോധന നടത്തി. വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്തിയില്ല. പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അം​ഗത്വം സ്വീകരിക്കും
കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം