രാജ്യവ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Published : Aug 06, 2020, 03:57 PM IST
രാജ്യവ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Synopsis

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

ദില്ലി: രാജ്യത്തിൻ്റെ ഭൂരിപക്ഷം മേഖലകളിലും അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗുജറാത്ത്, കൊങ്കൺ മേഖല, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയെന്ന് മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്നത്. 

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ബംഗാൾ ഉൾക്കടലിൽ ഈ മാസം ഒമ്പതോടെ പുതിയ ന്യൂനമർദ്ദം രൂപം കൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യ ഇന്ത്യയിലും വടക്കുകിഴക്കൻ മേഖലയിലും ഇത് മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. 

അതേസമയം മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കണമെന്നമെന്ന് മലപ്പുറം ജില്ല കളക്ടർ കെ.ഗോപാലകൃഷ്ണനോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മഴക്കെടുതി നേരിടാൻ  എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി കളക്ടറെ അറിയിച്ചു. നിലമ്പൂരിലെ നിലവിലെ സാഹചര്യം രാഹുൽ കളക്ടറുമായി ടെലിഫോണിലൂടെ ചർച്ച ചെയ്തു. 

കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ അംഗം ആർ.കെ. സിൻഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡാമുകൾ നിറഞ്ഞു കവിയുന്ന സാഹചര്യം നിലവിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതീവ്ര മഴയിൽ കേരളത്തിലെ നദികളിൽ ചിലതിൽ ജലനിരപ്പ് വലിയ രീതിയിൽ ഉയരും എന്നാൽ ഡാമുകളിൽ വെള്ളം ശേഖരിക്കാൻ ശേഷിയുണ്ട്.

പല ഡാമുകളിലും ജലനിരപ്പ് താഴെയാണ് നിൽക്കുന്നതെന്നും അതിനാലും വ്യാപകമായി മഴ പെയ്താലും പ്രളയസമാനമായ സാഹചര്യം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ മഴ കൊണ്ട് 2018-ന് സമാനമായ സാഹചര്യം രൂപപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്
വിസി നിയമനം: മുഖ്യമന്ത്രി ഗവർണറുടെ കടുംപിടുത്തങ്ങൾക്ക് വഴങ്ങിയെന്ന വിമർശനം ഉയരുന്നതിനിടെ പ്രതിരോധവുമായി സിപിഎം