കാലവർഷം പിൻവാങ്ങി, കേരളത്തിൽ തുലാവർഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

Published : Oct 28, 2020, 05:39 PM IST
കാലവർഷം പിൻവാങ്ങി, കേരളത്തിൽ തുലാവർഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

Synopsis

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപമുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 5 ദിവസം മധ്യ, തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ട്.

തിരുവനന്തപുരം: കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയെന്നും സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇത്തവണ തുലവാര്‍ഷ സീസണില്‍ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപമുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 5 ദിവസം മധ്യ, തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ട്. മലയോര ജില്ലകളില്‍  കൂടുതല്‍ മഴ  കിട്ടും.

തിരുവനന്തപുരം, കൊല്ലം, പത്തിനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ  അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശമില്ല. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K