ഇനി മഴയുടെ വരവാണ്! ചൂടിന് ആശ്വാസം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, ചിലയിടങ്ങളിൽ മഴ ശക്തമായേക്കും

Published : May 13, 2024, 02:39 PM ISTUpdated : May 13, 2024, 02:45 PM IST
ഇനി മഴയുടെ വരവാണ്! ചൂടിന് ആശ്വാസം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, ചിലയിടങ്ങളിൽ മഴ ശക്തമായേക്കും

Synopsis

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടനാടുകളിലും മലയോരമേഖലയിലും മഴ കനത്തേക്കും. 

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പ്. 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,  വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടനാടുകളിലും മലയോരമേഖലയിലും മഴ കനത്തേക്കും. 

അട്ടപ്പാടിയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷി നാശമുണ്ടായി. പട്ടിമാളം സ്വദേശി പഴനിയുടെ 200 ൽ പരം വാഴകൾ  ഇന്നലെ രാത്രി പെയ്ത മഴയിലും കാറ്റിലും നശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും നഷ്ട പരിഹാരത്തിനായി കൃഷിഭവനെ സമീപിക്കും എന്ന് അദ്ദേഹം പറഞ്ഞു. 

 

 

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ