
പാലക്കാട്: പാലക്കാട് പാലക്കയത്തുണ്ടായ ഉരുൾപൊട്ടലിൽ ആശങ്ക വേണ്ടെന്നും ആളപായമില്ലെന്നും പാലക്കയം വില്ലേജ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുഴക്ക് അക്കരെ കുടുങ്ങിയ 2 വീട്ടുകാരെ രക്ഷപ്പെടുത്തി. ഉരുൾപൊട്ടലുണ്ടായ സമയത്ത് പുഴക്ക് അക്കരെ ആളുകൾ കുടുങ്ങിയിരുന്നു. മഴ മാറി നിൽക്കുന്നത് ആശ്വാസമാണെന്നും ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിടുമെന്നും വില്ലേജ് ഓഫീസർ അറിയിച്ചു. ഇവിടെ വൈദ്യുതി പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. എന്നാൽ മഴയ്ക്ക് ശമനമായിട്ടുണ്ട്. പാലക്കാട് മണ്ണാർക്കാട് 4 മണിക്കൂറിൽ 151 mm മഴയാണ് പെയ്തത്. ഉച്ച കഴിഞ്ഞ് 3.30 മുതലാണ് മഴ തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam