'റബ്ബറിന് 250 ആക്കിയാൽ എൽഡിഎഫിനും വോട്ട്, ഒന്നോ രണ്ടോ ചങ്ക് ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണം'

Published : Dec 12, 2023, 09:01 AM ISTUpdated : Dec 12, 2023, 10:58 AM IST
'റബ്ബറിന് 250 ആക്കിയാൽ എൽഡിഎഫിനും വോട്ട്, ഒന്നോ രണ്ടോ ചങ്ക് ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണം'

Synopsis

കർഷകന് നൽകിയ വാഗ്ദാനം പാലിച്ചാൽ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാം. 

കണ്ണൂർ : റബ്ബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപയാക്കി നവകേരള സദസ്സിൽ പ്രഖ്യാപനം നടത്തണമെന്നാണ് ബിഷപ്പ് മുന്നോട്ട് വെക്കുന്ന ആവശ്യം. കർഷകന് നൽകിയ വാഗ്ദാനം പാലിച്ചാൽ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാം. ഇല്ലെങ്കിൽ നവകേരള സദസ്സ് കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഒരു ചങ്കോ, രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കണ്ണൂരിൽ കർഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ 300 രൂപ റബറിന് നൽകിയാൽ കേന്ദ്രത്തിന് ഒപ്പം നിൽക്കുമെന്നും ബിജെപിക്ക് കേരളത്തിൽ നിന്നും ഒരു എംഎൽഎയെ കിട്ടുമെന്നുമുളള ബിഷപ്പിന്റെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു. 

വയനാട്ടിൽ കർഷകനെ കടുവ കടിച്ചുകൊന്ന സംഭവത്തിൽ ഡിഎഫ് ഒയെ കൊലക്കുറ്റം ചുമത്തി തുറുങ്കിലടക്കണമെന്നും ജോസഫ് പാംപ്ലാനിആവശ്യപ്പെട്ടു. കർഷകന്റെ മരണത്തിനു ഉത്തരവാദി വനംവകുപ്പാണ്. കടുവയെ വനം വകുപ്പ് നാട്ടിൽ കൊണ്ടുവിടുന്നുവെന്ന സംശയം ബലപ്പെടുന്നുവെന്നും ആർച്ച് ബിഷപ്പ് കണ്ണൂർ ഇരിട്ടിയിൽ പറഞ്ഞു. 

ഭാര്യയുമായി സൗഹൃദം, കോഴിക്കോട്ട് സ്വന്തം സുഹൃത്തിനെ മർദ്ദിച്ച് കൊന്ന് യുവാവും കൂട്ടാളികളും; അറസ്റ്റ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും'; എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് സുകുമാരൻ നായർ
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ