'എന്റെ മകനാണ്, അവനെ ഭൂമിയില്‍ ആദ്യം കണ്ടത് ഞാനാണ്'; രാഹുലിനെ നെറുകില്‍ ചുംബിച്ച് രാജമ്മ, വീഡിയോ

Published : Aug 18, 2021, 11:37 AM IST
'എന്റെ മകനാണ്, അവനെ ഭൂമിയില്‍ ആദ്യം കണ്ടത് ഞാനാണ്'; രാഹുലിനെ നെറുകില്‍ ചുംബിച്ച് രാജമ്മ, വീഡിയോ

Synopsis

രാജമ്മയെ രാഹുല്‍ഗാന്ധിയും ചേര്‍ത്തുപിടിച്ചു. കൈയില്‍ സമ്മാനമായി കരുതിയ ചോക്ലേറ്റ് രാജമ്മ രാഹുല്‍ഗാന്ധിക്ക് നല്‍കി. അമ്മ സോണിയാഗാന്ധിയുടെയും സഹോദരി പ്രിയങ്കാ ഗാന്ധിയുടെയും വിശേഷങ്ങള്‍ രാജമ്മ തിരക്കി.  

കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ ചേര്‍ത്തുപിടിച്ച് സിസ്റ്റര്‍ രാജമ്മ. രാഹുലിന്റെ ജനന സമയത്ത് ആശുപത്രിയില്‍ പരിചരിച്ച ദില്ലിയിലെ നഴ്‌സായിരുന്നു ബത്തേരി നായ്ക്കട്ടി സ്വദേശി രാജമ്മ. രാഹുലിനെ കാണാനും പരിചയം പുതുക്കാനും അവര്‍ ഏറെ നേരം കാത്തുനിന്നു. ഒടുവില്‍ രാഹുലിനെ കണ്ടപ്പോള്‍ ചേര്‍ത്തുപിടിച്ച് ഇത് തന്റെ മകനാണെന്ന് പറഞ്ഞു.

''എന്റെ മകനാണിത്. ഇവര്‍ ജനിച്ചത് എന്റെ കണ്‍മുന്നിലാണ്. എല്ലാവരും കാണുന്നതിന് മുമ്പ് ഈ മുഖം കണ്ടത് ഞാനാണ്''-രാജമ്മ പറഞ്ഞു. രാജമ്മയെ രാഹുല്‍ഗാന്ധിയും ചേര്‍ത്തുപിടിച്ചു. കൈയില്‍ സമ്മാനമായി കരുതിയ ചോക്ലേറ്റ് രാജമ്മ രാഹുല്‍ഗാന്ധിക്ക് നല്‍കി. അമ്മ സോണിയാഗാന്ധിയുടെയും സഹോദരി പ്രിയങ്കാ ഗാന്ധിയുടെയും വിശേഷങ്ങള്‍ രാജമ്മ തിരക്കി. ഒരുപാട് സാധനങ്ങള്‍ തന്നുവിടാനുണ്ടെന്നും രാഹുലിന് സമയമില്ലാത്തിനാലാണെന്നും അവര്‍ പറഞ്ഞു.

 

 

നെറുകയില്‍ ചുംബിച്ചാണ് അവര്‍ രാഹുലിനെ യാത്രയാക്കിയത്. ദില്ലിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ രാജമ്മ നഴ്‌സായി ജോലി ചെയ്യുമ്പോഴാണ് രാഹുല്‍ ജനിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച പുറത്തുവിട്ടത്. വിജയിച്ച ശേഷം രാഹുല്‍ ആദ്യമായി വയനാട്ടിലെത്തിയപ്പോഴും രാജമ്മയെ സന്ദര്‍ശിച്ചിരുന്നു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി