
തിരുവനന്തപുര: ബോബി ചെമ്മണ്ണൂർ വിലകൊടുത്ത് വാങ്ങിയ നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച തർക്ക ഭൂമി വേണ്ടെന്ന് മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കൾ. ബോബി ചെമ്മണ്ണൂര് കാണിച്ച മനസിന് നന്ദിയുണ്ട്. നിയമ പരമായി വിൽക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. സർക്കാരാണ് ഭൂമി നൽകേണ്ടത്. വസന്തയുടെ കൈയ്യിൽ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല. സർക്കാരാണ് ഞങ്ങൾക്ക് ഭൂമി നൽകേണ്ടതെന്നും ഭൂമി വിറ്റത് നിയമപരമായി തെറ്റാണെന്നും രാജന്റെ മകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തർക്കഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന വസന്തയിൽ നിന്നും ബോബി ചെമ്മണ്ണൂർ ഇന്ന് രാവിലെയാണ് ഭൂമി വില കൊടുത്ത് വാങ്ങിയത്. രാജന്റെയും അമ്പിളിയുടേയും കുട്ടികൾക്ക് നൽകാൻ വേണ്ടയാണ് ഭൂമി വാങ്ങുന്നതെന്നായിരുന്നു ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നത്. വൈകിട്ട് ഭൂമി ഇവർക്ക് കൈമാറുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മാധ്യമങ്ങളിൽ നിന്നാണ് കുട്ടികൾ പോലും ഇക്കാര്യം അറിഞ്ഞിരുന്നത്.