
തിരുവനന്തപുരം : വിവര സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ക്ക് കൂടി വോട്ടുചോദിക്കുകയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍. മോദിയുടെ ഗ്യാരണ്ടിക്കൊപ്പം'ഇനി കാര്യം നടക്കു'മെന്ന വാചകം കൂടി ചേര്‍ത്താണ് വോട്ടഭ്യര്‍ത്ഥന.
പഴവങ്ങാടി ക്ഷേത്രദര്‍ശനം കഴിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പുറത്തിറങ്ങിയ വേളയിലാണ് ക്ഷേത്ര പരിസരത്ത് തേങ്ങ വില്‍ക്കുന്നവര്‍ക്കിടയില്‍ ഗൂഗിള്‍ പേ സൗകര്യം സ്ഥാനാര്‍ഥി കണ്ടത്. യുപിഐ സേവനം കൊണ്ടുവന്ന സര്‍ക്കാരിന്‍റെ ഭാഗമാണ് സ്ഥാനാര്‍ഥിയെന്നായിരുന്നു ബിജെപി നേതാവിന്‍റെ പരിചയപ്പെടുത്തൽ.ക്യാഷ്‍ലസ് ഇക്കോണമിയെ ആദ്യം പരിഹസിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ അംഗീകരിക്കേണ്ടി വന്നുവെന്ന് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു.
നൈപുണ്യവികസന വകുപ്പിന്‍റെ മന്ത്രി എന്ന നിലയിലും സംരഭകര്‍ക്കും ടെക്കികള്‍ക്കുമിടയില്‍ വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥി.പതിനഞ്ചുവര്‍ഷമായി തിരുവനന്തപുരത്ത് വികസനമല്ല, നാടകമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് രാജീവിന് വോട്ടെന്നാൽ മോദിക്കുള്ള വോട്ടെന്ന നിലക്കാണ് എൻഡിഎ പ്രചാരണം. സ്ഥാനാർത്ഥിയും എല്ലായിടത്തും പറയുന്നത് മോദിയുടെ ഗ്യാരണ്ടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam