യുഡിഎഫ് ജയം താൽക്കാലികം, എൽഡിഎഫിന്റെ അഴിമതിക്കും ശബരിമലയിൽ ചെയ്ത ദ്രോഹത്തിനും ഉള്ള മറുപടിയാണിതെന്ന് രാജീവ് ചന്ദ്രശേഖർ

Published : Dec 13, 2025, 01:29 PM IST
Rajeev Chandrasekhar

Synopsis

യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചെന്നും അദ്ദേഹം പറ‍ഞ്ഞു. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

സർക്കാരിന്റെ ഭരണ പരാജയം തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായി. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോൺ​ഗ്രസിന് ലഭിച്ച ജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നൽകിയ വോട്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷൻ ഫോട്ടോ ഫിനിഷിലേക്ക്, മാറി മറിഞ്ഞ് ലീഡ്, എൽഡിഎഫും യുഡിഎഫും ഇ‍ഞ്ചോടിഞ്ച് പോരാട്ടം
ഉ​ഗ്രൻ പോരാട്ടത്തിന് സാക്ഷിയായി കവടിയാർ; യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ശബരീനാഥന് തകർപ്പൻ വിജയം