തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്, റിപ്പോർട്ട് ആശങ്ക ഉയർത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

Published : Sep 26, 2024, 12:18 PM ISTUpdated : Sep 26, 2024, 12:23 PM IST
തൊഴിലില്ലായ്മ  രൂക്ഷമായ സംസ്ഥാനങ്ങളിൽ  കേരളം ഒന്നാമത്, റിപ്പോർട്ട് ആശങ്ക ഉയർത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

Synopsis

ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം കേരളത്തിലെ സ്ത്രീകളിൽ 47.1% ഉം പുരുഷന്മാരിൽ 19.3% ഉം തൊഴിൽരഹിതരാണ്

ന്യൂഡൽഹി:രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്  കേരളമെന്നന്ന റിപ്പോർട്ട് ഏറെ ആശങ്ക ഉയർത്തുന്നതാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ . പതിറ്റാണ്ടുകൾ നീണ്ട ഇടത് - കോൺ​ഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം കേരളത്തിലെ സ്ത്രീകളിൽ 47.1% ഉം പുരുഷന്മാരിൽ 19.3% ഉം തൊഴിൽരഹിതരാണ്.

പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സംസ്ഥാനത്ത് വരുന്നില്ല. തന്മൂലം യുവാക്കൾ തൊഴിൽ തേടി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്.  അവിടെ അപകട സാധ്യതയുള്ളതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിലാണ് പലരും ജോലി ചെയ്യുന്നത്.

യോഗ്യതയുള്ള യുവാക്കൾക്കുള്ള സർക്കാർ തസ്തികകൾ പോലും നികത്തപ്പെടുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുതയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കാലഹരണപ്പെട്ട സിപിഒ റാങ്ക് ഹോൾഡേഴ്സ് പട്ടിക തന്നെ ഉദാഹരണം.യുവാക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള ഒന്നും കഴിഞ്ഞ എട്ട് വ‍‍ർഷമായി അധികാരത്തിൽ തുടരുന്ന പിണറായി വിജയൻ സ‍ർക്കാർ ചെയ്തില്ലെന്ന് മാത്രമല്ല, സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തിരിക്കുന്നു.ഈ അവസ്ഥക്ക് അവസാനമുണ്ടാകാൻ, തൊഴിലില്ലായ്മ പരിഹരിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്