പീഡന പരാതി നൽകി, നാടു വിട്ടു; രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ വിദ്യാർഥിനിയെ കന്യാകുമാരിയിൽ കണ്ടെത്തി

Published : May 21, 2022, 05:00 PM IST
പീഡന പരാതി നൽകി, നാടു വിട്ടു; രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ വിദ്യാർഥിനിയെ കന്യാകുമാരിയിൽ കണ്ടെത്തി

Synopsis

പരിശീലനത്തിനിടെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു വിദ്യാർത്ഥിനിയുടെ പരാതി. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത് . മാർച്ചിൽ പരാതി നൽകി.  പൊലീസ് കേസെടുത്തെങ്കിലും ഹൈക്കോടതി പരിശീലകന് മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റുണ്ടായില്ല. 

തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകിയ വിദ്യാർത്ഥിനി നാടു വിട്ടു. ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്ന് വിദ്യാർത്ഥിനിയെ കണ്ടെത്തി. 

പരിശീലനത്തിനിടെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു വിദ്യാർത്ഥിനിയുടെ പരാതി. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത് . മാർച്ചിൽ പരാതി നൽകി.  പൊലീസ് കേസെടുത്തെങ്കിലും ഹൈക്കോടതി പരിശീലകന് മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റുണ്ടായില്ല. ആഭ്യന്തര പരാതി പരിഹാര സമിതിയും പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലായിരുന്നു. 

ഇതേ തുടർന്ന്  കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പെൺകുട്ടിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി നൽകിയ ശേഷവും പീഡനം തുടർന്നതാണ് നാടുവിടാൻ കാരണമെന്നും ബന്ധുക്കൾ പറയുന്നു. മേൽനടപടികൾ പൂർത്തിയാക്കി മജിസ്ട്രേറേറിന് മുന്ന്ൽ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിടും. 
 

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു