
കൊട്ടാരക്കര: കേരളത്തിലെ സഹകരണ മേഖലയിൽ മോദിക്ക് വലിയ താത്പര്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ബിജെപി എംപിമാര്‍ കേരളത്തിൽ ജയിച്ചാൽ സഹകരണ മേഖലയിൽ അഴിമതി ഇല്ലാതാക്കും. കേരളത്തിൽ സഹകരണ മേഖലയിൽ നടക്കുന്നത് വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയിൽ മാവേലിക്കര ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എൻഡിഎ രണ്ടക്കതിൽ അധികം സീറ്റിൽ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ രംഗത്ത് വലിയ കുതിച്ചു ചാട്ടം സംഭവിക്കും. രാജ്യത്ത് 5ജി മാറി 6ജി വരാൻ പോവുകയാണ്. പ്രകടന പത്രികയിൽ പറയുന്നത് എല്ലാം ചെയ്യുന്ന പാർട്ടിയാണ് ബിജെപി. അതിന്റെ ആദ്യത്തെ ഉദാഹരണങ്ങൾ ആണ് ജമ്മു കശ്മീർ പ്രേത്യേക പദവി എടുത്തു കളഞ്ഞതും അയോദ്ധ്യയിൽ ക്ഷേത്രം പണിതതും. സാമ്പത്തിക രംഗത്ത് 2027-ൽ ലോകത്തെ മൂന്നാം സ്ഥാനത്ത് ഭാരതം എത്തും. പ്രതിരോധ രംഗത്തും രാജ്യം വലിയ നേട്ടമുണ്ടാക്കും. 5 ഇസ്ലാമിക അറബ് രാജ്യങ്ങൾ അവരുടെ പരമോന്നത ബഹുമതി കൊടുത്തത് ആദരിച്ചയാളാണ് മോദിയെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
കേരളത്തിലെ ഇടത് - വലത് മുന്നണികളെയും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിൽ എൽഡിഎും യുഡിഎഫും ഇരട്ട സഹോദരങ്ങളെ പോലെയാണ്. എൽഡിഎഫും യുഡിഎഫും ജനങ്ങളെ പറ്റിക്കുകയാണ്. ഇവിടെ അടികൂടിയ ശേഷം കേരളത്തിന് പുറത്ത് ഒന്നാകുന്ന സ്വഭാവമാണ് ഇരു മുന്നണികളുടേതും. സംസ്ഥാനത്ത് ക്രമസമാധാന തകരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam