കസ്റ്റഡി കൊലപാതകം; നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാർക്ക് കൂട്ടസ്ഥമാറ്റം

By Web TeamFirst Published Aug 6, 2019, 10:53 PM IST
Highlights

രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ 31 പൊലീസുകാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇതുവരെ മൂന്ന് പൊലീസുകാർ മാത്രമാണ് നടപടിയിൽ നിന്ന് രക്ഷപ്പെട്ടത്. 

കോട്ടയം: രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് കൂട്ടസ്ഥമാറ്റം. കേസിൽ 31 പൊലീസുകാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. ജൂൺ 12 മുതൽ 16 വരെ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് 
സ്ഥലം മാറ്റിയത്.

നടപടിക്ക് വിധേയരായവർക്ക് പകരം കട്ടപ്പന, വണ്ടൻമേട്, കമ്പംമേട്ട് സ്റ്റേഷനുകളിലെ 26 പൊലീസുകാരെ നെടുങ്കണ്ടത്ത് നിയമിച്ചു. ഇതോടെ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വച്ച സമയത്ത് സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 49 പൊലീസുകാർക്ക് എതിരെയും നടപടിയായിട്ടുണ്ട്.

രാജ്കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മൂന്ന് പൊലീസുകാർ മാത്രമാണ് നടപടിയിൽ നിന്ന് രക്ഷപ്പെട്ടത്. കേസിൽ അറസ്റ്റിലായ മുൻ എസ് ഐ സാബു അടക്കമുള്ള ഏഴ് പൊലീസുകാർ ഇപ്പോഴും റിമാൻഡിലാണ്.

രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ 31 പൊലീസുകാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മൂന്ന് പൊലീസുകാർ മാത്രമാണ് നടപടിയിൽ നിന്ന് രക്ഷപ്പെട്ടത്. 

click me!