
തിരുവനന്തപുരം: രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തരുത്. പിന്നോക്ക വിഭാഗക്കാരും സംസ്കൃതത്തിന്‍റെ നേരവകാശികൾ ആണെന്ന് പിണറായി വിജയൻ പറഞ്ഞു.
സംസ്കൃതം ബ്രാഹ്മണ്യത്തിന്‍റെ ഭാഷയാണോ ? അല്ലെന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമല്ലേ നമ്മുടെ പുരാണ ഇതിഹാസങ്ങൾ, രാമായണം എഴുതിയത് ബ്രാഹ്മണനാണോ? , മഹാഭാരതം എഴുതിയതും ബ്രാഹ്മണനല്ല. ആധുനിക സാമൂഹിക വീക്ഷണത്തിൽ ദളിതര്‍ എന്ന് വിശേഷിപ്പിക്കാവുന്നവരാണ് പുരാണ ഇതിഹാസങ്ങൾ എഴുതിയതെന്നും പിണറായി വിജയൻ വിശദീകരിച്ചു.
രാമായണം എഴുതിയത് വനവാസിയായ ഒരാളായിരുന്നു. മഹാഭാരതം എഴുതിയത് മുക്കുവ സമുദായത്തിൽ പെട്ടെ ഒരാളാണ്. ഇവരൊന്നും ചാതുര്‍വര്‍ണ്യ ശ്രേണിയിൽ സ്ഥാനം ഏതെങ്കിലും വിധത്തിൽ സ്ഥാനം ഉള്ളവരല്ല. ഏതെങ്കിലും ഒരു വാക്കുകൊണ്ട് അവരെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് ദളിതരെന്നാണെന്നും പിണറായി വിജയൻ പറഞ്ഞു.
പിണറായി വിജയന്‍റെ വാക്കുകളിലേക്ക്:
"
തിരുവനന്തപുരത്ത് സംസ്കൃത കോളേജിന്‍റെ 130ാം വാര്‍ഷിക ആഘോഷ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു പിണറായി വിജയൻ. സമീപകാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളേജിനെ നഗരഗൃദയത്തിൽ നിന്ന് മാറ്റാനാണ് ചിലരുടെ വ്യാമോഹം. കലാലയങ്ങളെ മാറ്റുകയല്ല കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു,
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam