അലനും താഹയും ചെയ്ത കുറ്റമെന്താണ് പിണറായീ ?  ചെന്നിത്തല

Web Desk   | Asianet News
Published : Jan 17, 2020, 10:52 AM ISTUpdated : Mar 22, 2022, 07:15 PM IST
അലനും താഹയും ചെയ്ത കുറ്റമെന്താണ് പിണറായീ ?  ചെന്നിത്തല

Synopsis

അലനെയും താഹയെയും യുഎപിഎ കേസിൽ കുടക്കാൻ പാകത്തിൽ എന്ത് തെളിവാണ് സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ഉള്ളതെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് 

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ തെളിവ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പ്രവര്‍ത്തകരായ അലനും താഹയുമാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്താൻ പാകത്തിൽ എന്ത് തെളിവാണ് ഈ ചെറുപ്പക്കാര്‍ക്ക് എതിരെ ഉള്ളത്. തെളിവ് ഉണ്ടെന്ന് പറയുന്നതല്ലാതെ അത് പുറത്ത് വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ തയ്യാറായിട്ടില്ല. അത് പൊതു സമൂഹത്തോട് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു, 

രണ്ട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തി അവരെ എൻഐഎയുടെ കയ്യിലെത്തിച്ചതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം പിണറായി വിജയൻ സര്‍ക്കാരിനും കേരളാ പൊലീസിനും ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

തുടര്‍ന്ന് വായിക്കാം: മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരണം: അലനും താഹയും...

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ