ലൈഫ് മിഷൻ വിധി: സര്‍ക്കാരിന്‍റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

Published : Jan 12, 2021, 12:32 PM ISTUpdated : Jan 12, 2021, 12:39 PM IST
ലൈഫ് മിഷൻ വിധി: സര്‍ക്കാരിന്‍റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

Synopsis

ലൈഫ് മിഷൻ അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് തെളിഞ്ഞു. വിജിലൻസ് അന്വേഷണം റദ്ദാക്കണം. സിബിഐ അന്വേഷണത്തിന് വഴിയൊരുക്കണം

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി പിണറായി സര്‍ക്കാരിന്‍റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് തെളിഞ്ഞു. വിജിലൻസ് അന്വേഷണം അടിയന്തരമായി റദ്ദാക്കണം. സിബിഐ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു, 

നിഷ്പക്ഷമായ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പിന് കിട്ടിയ മറുപടിയാണ് കോടതി വിധി. സ്വർണക്കടത്തിനും അധോലോക മാഫിയകൾക്കും സൗകര്യം ഒരുക്കാനുള്ള പദ്ധതിയായി അധികാരത്തെ മാറ്റുകയായിരുന്നു സർക്കാറെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചത്. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, യൂണിടാക്കും നൽകിയ ഹർജികൾ തള്ളിയാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വിധിച്ചത്. സംസ്ഥാന സർക്കാരിനെ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നുള്ള ആവശ്യവും കോടതി തളളി. എഫ്സിആർഎ നിയമങ്ങളടക്കമുള്ള സിബിഐ വാദങ്ങൾ കണക്കിലെടുത്താണ് കോടതിയുടെ വിധി. 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ