മരടിലെ ഫ്ലാറ്റുകള്‍; വിമര്‍ശനവുമായി ചെന്നിത്തല, സര്‍ക്കാര്‍ ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യം

Published : Sep 14, 2019, 09:36 AM IST
മരടിലെ ഫ്ലാറ്റുകള്‍; വിമര്‍ശനവുമായി ചെന്നിത്തല, സര്‍ക്കാര്‍ ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യം

Synopsis

റിപ്പോര്‍ട്ട് തെറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം. ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കുകയല്ല വേണ്ടത്. താമസക്കാരുടെ അഭിപ്രായം കൂടി കേട്ടശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.   

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം. ഇരകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഫ്ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം. റിപ്പോര്‍ട്ട് തെറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം. ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കുകയല്ല വേണ്ടത്. താമസക്കാരുടെ അഭിപ്രായം കൂടി കേട്ടശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

മരടിലെ ഫ്ലാറ്റ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസും ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും
തദ്ദേശ തെരഞ്ഞെടുപ്പ്: 'ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലം'; എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് എംഎ ബേബി