
കൊച്ചി: സംസ്ഥാന ഭരണകൂടത്തെ വിലയിരുത്തുന്നതാകും വരാൻ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ദുർഭരണത്തിനെതിരെ വോട്ട് ചെയ്യാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിലയ മുന്നേറ്റം തന്നെ ഉണ്ടാകും എന്നതിന് യാതൊരു സംശയവുമില്ലെന്നും ചെന്നിത്തല പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിൽ ഇതിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നുവെന്നുവെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് തെരഞ്ഞെടുപ്പിനെ വൈകിപ്പിച്ചത് ബിജെപിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഒക്ടോബർ 21നാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 ന് ഫലപ്രഖ്യാപനം നടക്കും.
Read More: കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam