ജയ്ഹിന്ദ് പ്രസിഡന്‍റ് അടക്കമുള്ള സ്ഥാനം ഒഴിഞ്ഞ് ചെന്നിത്തല;ചുമതല വഹിക്കേണ്ടത് കെപിസിസി അധ്യക്ഷനെന്ന് വിശദീകരണം

By Web TeamFirst Published Oct 1, 2021, 11:08 AM IST
Highlights

കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു. മുല്ലപ്പള്ളി ഏറ്റെടുക്കാത്തതിനാലാണ് സ്ഥാനങ്ങളില്‍ തുടര്‍ന്നത്.

തിരുവനന്തപുരം: .കോൺഗസ് സംസ്ഥാന നേതൃത്വത്തിലെ പ്രതിഷേധ രാജി തുടരുന്നു. ജയ്ഹിന്ദ് പ്രസിഡന്‍റ് (jaihind president) സ്ഥാനമടക്കം വിവിധ പദവികളില്‍ രാജിവെച്ച് രമേശ് ചെന്നിത്തല (ramesh chennithala). രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനവും കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്ഥാനവും ചെന്നിത്തല രാജിവച്ചു. കഴിഞ്ഞ മെയ് 24 നാണ് ചെന്നിത്തല രാജി നല്‍കിയത്.

കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കാത്തതിനാലാണ് സ്ഥാനങ്ങളില്‍ തുടര്‍ന്നത്. പുതിയ അധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്നുമാണ് വിശദീകരണം. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡന്റായ സമയത്തും ചെന്നിത്തല ഈ സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഈ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് ഇത് സംബന്ധിച്ച് ചെന്നിത്തല വിശദീകരിക്കുന്നത്.

Also Read: 'സംസ്ഥാന കോണ്‍ഗ്രസില്‍ സ്ഥിതി രൂക്ഷം'; തമ്മിലടി പരിഹരിക്കാതെ രക്ഷയില്ലെന്ന് താരിഖ് അന്‍വര്‍

Also Read: അമ്പിനും വില്ലിനും അടുക്കാതെ വിഎം സുധീരൻ; എഐസിസി അംഗത്വവും രാജി വച്ചു
 

click me!