Latest Videos

അര ലക്ഷം തൊഴിലവസരങ്ങൾ എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

By Web TeamFirst Published Oct 3, 2020, 7:23 PM IST
Highlights

അര ലക്ഷം നിയമനം എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പെന്ന് രമേശ് ചെന്നിത്തല. നാലര വർഷം ഭരിച്ചിട്ടും ആർക്കും സർക്കാർ  ജോലി നൽകിയില്ല.

തിരുവനന്തപുരം: അര ലക്ഷം നിയമനം എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പെന്ന് രമേശ് ചെന്നിത്തല. നാലര വർഷം ഭരിച്ചിട്ടും ആർക്കും സർക്കാർ  ജോലി നൽകിയില്ല. തൊഴിൽ ആഗ്രഹിക്കുന്നവരെ സർക്കാർ വഞ്ചിച്ചെന്നും ചെന്നിത്തല ആരോപിച്ചു. 

അതേസമയം ഏഷ്യാനെറ് ന്യൂസ് പരമ്പരയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പിഎസ്സി റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ പ്രശ്നം യഥാർത്ഥമായി അവതരിപ്പിച്ച പരമ്പരയായിരുന്നു 'പണി കിട്ടിയവർ' എന്ന് ചെന്നിത്തല പറഞ്ഞു.

പിഎസ്‍സി വഴി 100 ദിവസത്തിനകം അര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എല്ലാ ഒഴിവുകളും അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികൾ വേഗത്തിലാക്കാനും നിര്‍ദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടും നിയമനം കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ദുരിത കഥ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പിഎസ്സി വഴി 5000 നിയമനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. പണികിട്ടിയവര്‍ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരമ്പര ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

സർക്കാർ സർവീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പിഎസ് സി നിയമനത്തിലും സർവകാല റെക്കോർഡ് നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

click me!