
തിരുവനന്തപുരം: യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹര്‍ജിയിലെ തെറ്റായ ആരോപണങ്ങള്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ പിന്‍വലിച്ച് രണ്ടാഴ്ചയ്ക്കകം മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നുമാവശ്യപ്പെട്ട് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു.
തനിക്കെതിരായ സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ കോടിയേരി ഏറ്റു പിടിച്ചത് സിപിഎമ്മുമായുള്ള ഒത്തുകളിക്ക് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ ഫോണോ മറ്റ് സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam