'വാക്സീൻ സൗജന്യമായി നല്‍കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തം'; മോദിക്ക് ചെന്നിത്തലയുടെ കത്ത്

Web Desk   | Asianet News
Published : Apr 22, 2021, 02:16 PM IST
'വാക്സീൻ സൗജന്യമായി നല്‍കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തം'; മോദിക്ക് ചെന്നിത്തലയുടെ കത്ത്

Synopsis

കൊവിഡ് മഹാമാരിയില്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കൊവിഡ് വാക്‌സീന്‍ നല്‍കുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം : കേരളത്തിനു ആവശ്യമായ കൊവിഡ് വാക്‌സീന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. കൊവിഡ് മഹാമാരിയില്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കൊവിഡ് വാക്‌സീന്‍ നല്‍കുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍തന്നെ ആദ്യഘട്ടം വാക്‌സീന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്‌സീന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാംതന്നെ മുതിര്‍ന്ന പൗരന്മാരാണെന്നത്  സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കൊവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സീന്‍ നല്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഭരണഘടനാ പരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യം മറക്കരുടെന്നും പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്. 
 

Read Also: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ