'ശില്‍പം പൊതിയാന്‍ സ്വര്‍ണം കൊടുത്തു, ഉണ്ണികൃഷ്ണന്‍ പോറ്റിയെ 22 വര്‍ഷമായി അറിയാം'; സ്വർണ്ണപ്പാളി വിവാദത്തില്‍ രമേഷ് റാവു

Published : Oct 02, 2025, 04:56 PM IST
Ramesh Ravu-Gold plate Controversy

Synopsis

സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോൺസർമാരിൽ ഒരാളായ രമേഷ് റാവു.

തിരുവനന്തപുരം: സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോൺസർമാരിൽ ഒരാളായ രമേഷ് റാവു. ദ്വാരപാലകശില്പം പൊതിയാൻ സ്വർണ്ണം കൊടുത്തു എന്നും സ്വർണ്ണം പൂശിയത് താനും ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേർന്നാണെന്നും രമേഷ് റാവു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്വർണ്ണം സ്പോൺസർ ചെയ്തതെന്നും അനന്തസുബ്രഹ്മണ്യവും ഉണ്ണികൃഷ്ണൻ പോറ്റിയും ഇതിനോട് സഹകരിച്ചു, ചെന്നൈയിലേക്ക് കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേര്‍ന്നാണ്. താൻ രേഖകളിൽ ഒപ്പിട്ട് നൽകുക മാത്രമേ ചെയ്തുള്ളു. വഴിപാട് ചെയ്യാനുള്ള അവസരം ഭാഗ്യമായാണ് കരുതിയത് എന്നും രമേശ് റാവു പറഞ്ഞു.

അതുപോലെ കഴിഞ്ഞ മാസം ശബരിമലയിൽ പോയപ്പോൾ ദേവസ്വം വിജിലൻസ് വിവരങ്ങൾ തേടിയിരുന്നതായും അറിയാവുന്ന കാര്യങ്ങളെല്ലാം വിജിലൻസിനോട് പറഞ്ഞെന്നും ഇത്തരത്തിൽ ഒരു വിവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ 22 വർഷമായി അറിയാം രമേഷ് റാവു പറഞ്ഞു. അതേസമയം ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ വിജിലൻസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സ്പോൺസര്‍ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. ശബരിമല സ്വർണപ്പാളിയുടെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തലില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. മാധ്യമങ്ങൾ തന്നെ ക്രൂശിക്കുകയാണ്. തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു വ്യക്തിത്വമുണ്ട്. തകർക്കാവുന്നതിന്റെ പരമാവധി തകർത്തെന്നും ഇനി പറയാനുള്ളത് കോടതിയിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറയാനുള്ളതോ കോടതിയില്‍ പറയുമെന്ന പ്രതികരിച്ച ഉണ്ണികൃഷ്ണൻ പോറ്റി, വിജിലൻസ് നോട്ടീസ് നൽകിയോ എന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ശബരിമലയെ മുൻനിർത്തി സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപകമായ പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. ഭക്തിയുടെ മറവിലായിരുന്നു പണപ്പിരിവ്. ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയും പോറ്റിക്കുണ്ടായിരുന്നു. മേൽശാന്തിയുടെ സഹായിയായി വന്ന് വർഷങ്ങൾക്കുള്ളിൽ സ്പോണ്‍സറായി മാറിയ ചരിത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ളത്. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ശബരിമലയില്‍ സ്വർണം പൂശുന്നതിനും അന്നദാനത്തിനുമൊക്കെയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പോറ്റി വ്യാപകമായി പരിവ് നടത്തിയതിന്‍റെ വിവരങ്ങള്‍ ദേവസ്വം വിജിലൻസിന് ലഭിച്ചു. ശബരിമലയിൽ സർവ്വ സ്വാതന്ത്ര്യമുണ്ടായിരുന്ന ഉണ്ണികൃഷണൻ പോറ്റിക്ക് ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടായിരുന്നു. ചട്ടങ്ങള്‍ മറികടന്ന് സ്വർണപാളികള്‍ ബംഗളൂരുവിലെത്തിയതും പിണപ്പിരിവിന് വേണ്ടിയാണോയെന്ന് സംശയിക്കുന്നുണ്ട്. ഭക്തി മറയാക്കി പണപ്പിരിവ് നടത്താൻ ഉന്നതരുമായുള്ള ചിത്രങ്ങള്‍ വരെ ദുരൂപയോഗം ചെയ്തുവെന്നാണ് സംശയം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൈതപ്പൊയിലിലെ ഹസ്നയുടെ മരണം; കൊടി സുനി വയനാട്ടിൽ നടത്തിയ പാര്‍ട്ടിയെക്കുറിച്ചും അന്വേഷണം, യുവാവിനെ വീണ്ടും ചോദ്യം ചെയ്തു
എൽഡിഎഫിൽ പുതിയ പ്രതിസന്ധിയോ? കേരളാ കോൺഗ്രസ് എം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടു