എഐ ക്യാമറ വിവാദം: എസ്ആർഐടിയുമായി നിലവിൽ ബന്ധവുമില്ലെന്ന് ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി

Published : Apr 24, 2023, 12:19 PM IST
എഐ ക്യാമറ വിവാദം: എസ്ആർഐടിയുമായി നിലവിൽ ബന്ധവുമില്ലെന്ന് ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി

Synopsis

'എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് പല താത്പര്യങ്ങളും കാണും'

കോഴിക്കോട്: സംസ്ഥാനത്തെ എഐ ക്യാമറ വിവാദത്തിൽ പെട്ട എസ്ആർഐടി കമ്പനിയുമായി നിലവിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഊരാളഉങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് രൂപീകരിച്ച യുഎൽസിഎസ് എസ്ആർഐടി സംരംഭം 2018 ൽ പിരിച്ചുവിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിവികസന സോഫ്റ്റ്‌വെയർ പദ്ധതിക്കായി മുമ്പ് എസ്ആർഐടി ഊരാളുങ്കലുമായി സഹകരിച്ചിട്ടുണ്ടെന്ന് രമേശൻ പാലേരി പറഞ്ഞു. ഈ സംയുക്ത സംരംഭമാണ് യുഎൽസിസിഎസ് എസ്ആർഐടി. ദൗത്യം അവസാനിച്ചതോടെ 2018ൽ ഈ സംരഭം പിരിച്ചു വിട്ടു. വെബ്സൈറ്റുകൾ അപ്ഡേറ്റാകാത്തത് കൊണ്ടാണ് പഴയ വിവരങ്ങൾ ഇപ്പോഴും കിടക്കുന്നത്. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് പല താത്പര്യങ്ങളും കാണും. പ്രസാദിയോ കമ്പനിയെ കുറിച്ച് കേട്ടിട്ട് പോലുമില്ല. ഒരു അന്വേഷണം നടത്തിയാൽ ഈ കാര്യങ്ങൾ എല്ലാവർക്കും ബോധ്യപ്പെടും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും