വ്യാജ ഓൺലൈൻ ട്രേഡിങ് വഴി തട്ടിയത് 1.83 കോടി, റാഞ്ചി സ്വദേശിയായ മുഖ്യപ്രതി പിടിയിൽ

Published : Apr 21, 2026, 09:22 PM IST
ranchi man arrested for 2 crore online trading scam in kerala

Synopsis

വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻ തുക ലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത റാഞ്ചി സ്വദേശി പിടിയിൽ

കൊല്ലം: വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻ തുക ലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത റാഞ്ചി സ്വദേശി പിടിയിൽ. പുത്തൂർ സ്വദേശിയുടെ പരാതിയിൽ കൊല്ലം റൂറൽ സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിലെ മുഖ്യപ്രതി റാഞ്ചി ജംതാര സ്വദേശി ജിതേന്ദ്ര കുമാർ പപ്പു പിടിയിലായത്. പ്രതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നതായും അത് മറ്റു പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തു കൊടുത്തതായും കണ്ടെത്തിയിരുന്നു.

ജംതാര സൈബർ സിഐഡിയുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലും മലപ്പുറം ഉൾപ്പടെ കേരളത്തിലെ വിവിധ ജില്ലകളിലും സമാന രീതിയിൽ തട്ടിപ്പുകൾ നടത്തിയതിന് കേസുകൾ നിലവിലുണ്ട്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് കൂട്ടു പ്രതികളെ കുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി II ൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; സ്ഫോടന സ്ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി, നാളെ രാവിലെ പുനരാരംഭിക്കും
വീട്ടുമുറ്റത്തിറങ്ങിയ നാല് വയസുകാരനെ കടിച്ചുകീറി തെരുവ് നായ; ചത്ത നിലയില്‍ കണ്ടെത്തിയ നായയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു